Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashmika Mandana

രശ്മിക-വിജയ് ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍

മുംബൈ: സൂപ്പര്‍താരജോഡികളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉദയ്പുരിലെ രാജകീയ വിവാഹച്ചടങ്ങുകള്‍ക്കും സുഹൃത്തുക്കള്‍ക്കായി നടത്തിയ വിരുന്നിനുംശേഷം ഇരുവരും പറന്നത് തായ്‌ലന്‍ഡിലേക്കാണ്. തായ്‌ലന്‍ഡിലെ കോ സമുയിലുള്ള വില്ലയാണു താരങ്ങള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത്.

ആഡംബര റിസോര്‍ട്ടുകള്‍ ഒഴിവാക്കി, കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മനോഹരമായ ഒരു സ്വകാര്യ വില്ലയിലാണ് ഇരുവരുമുള്ളത്. പ്രകൃതിഭംഗി നിറഞ്ഞ പശ്ചാത്തലത്തില്‍, കാഷ്വല്‍ വസ്ത്രങ്ങളില്‍ പരസ്പരം നോക്കി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു. താരങ്ങള്‍, തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ, ലളിതവും ഹൃദ്യവുമായ അന്തരീക്ഷമാണ് തെരഞ്ഞെടുത്തത്.

രാജസ്ഥാനിലെ ഉദയ്പുരില്‍ ഫെബ്രുവരി 26-ന് ആയിരുന്നു താരവിവാഹം. വിവാഹത്തിനു പിന്നാലെ മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വലിയവിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ വ്യത്യസ്തമായ വഴിയാണ് ഇരുവരും തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും മധുരപലഹാരങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് ഞങ്ങളുടെ വിവാഹവും നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...- എന്ന് കുറിച്ചുകൊണ്ട് മാര്‍ച്ച് ഒന്നിന് രാജ്യം മുഴുവന്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ഹൈദരാബാദ്, കൊച്ചി, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങി നിരവധി നഗരങ്ങളില്‍ ട്രക്കുകളിലായി മധുരപലഹാരങ്ങള്‍ എത്തിച്ചതിനൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനവും താരങ്ങള്‍ നടത്തി.

Latest News

Corehub Up